#rain | ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; കേരളത്തിൽ അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

#rain | ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; കേരളത്തിൽ അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Dec 7, 2024 02:26 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു.

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി ശക്തി പ്രാപിച്ചത്.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 11 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇന്ന് ഒരു ജില്ലയിലും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം മയിലാടുതുറ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, രാമനാഥപുരം, വില്ലുപുരം, കടലൂർ, ചെങ്കൽപെട്ട് എന്നീ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ന്യൂനമർദം ചുഴലിക്കാറ്റായി മാറുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രം അധികൃതർ വ്യക്തമാക്കി.

#Lowpressure #again #Gulf #Chance #isolated #rain #Kerala #five #days

Next TV

Related Stories
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#arrest |  ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 05:57 AM

#arrest | ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
Top Stories